Wednesday, December 25, 2019

Solar Eclipse Photography Malayalam Tutorial

സോളാർ എക്ലിപ്സ് ഫോട്ടോഗ്രാഫി

സോളാർ എക്ലിപ്സ് പലതരത്തിൽ ഉണ്ട് 26 ഡിസംബർ  2019 കാണാൻ പോകുന്നത് ആനുലർ സോളാർ എക്ലിപ്സ് ആണ്. അനുലർ സോളാർ എക്ലിപ്സ് ചന്ദ്രൻ സൂര്യനെ പൂർണമായും കടന്നു പോകുമ്പോൾ ഒരു വലയം പോലെ സൂര്യനെ കാണാൻ കഴിയും. അത് കൊണ്ടുതന്നെ ഈ സൂര്യഗ്രഹണം നേരിട്ട് നോക്കുവാനോ ഫിൽറ്റർ ഇല്ല്ലാതെ കാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുവാനോ പാടില്ല.

ടോട്ടൽ സോളാർ എക്ലിപ്സ് പൂർണ ഗ്രഹണം നടക്കുന്ന സമയം ഫിൽറ്റർ ഇല്ലാതെ ഫോട്ടോ എടുക്കാവുന്നതാണ്.

സോളാർ എക്ലിപ്സ് ഫോട്ടോഗ്രാഫി ചെയ്യുന്നതിന് കൃത്യമായ പ്ലാനിംഗ് ആവശ്യമുണ്ട്.

ആദ്യം വേണ്ടത് ലൊക്കേഷൻ തിരഞ്ഞെടുക്കുക എന്നതാണ്.
                                      ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതിന് എക്ലിപ്സെസ് ആപ് ഡൌൺ ലോഡ് ചെയ്തു ഉപയോഗിക്കാവുന്നത് നന്നായിരിക്കും, കൂടാതെ സ്കൈ മാപ് പോലുള്ള ആപുകൾ ഫ്രെയിം കോപോസെ ചെയ്യുവാൻ ഉപകരിക്കും. ലൊക്കേഷൻ തിരഞ്ഞെടുക്കുമ്പോൾ വൈഡ് ആംഗിൾ ലെന്സ് ആണോ ടെലി ആണോ ഉപയോഗിക്കുന്നതെന്ന് അനുസരിച്ചു ലാൻഡ്‌സ്‌കേപ്പിന്റെ പ്രത്യേകതകൾ നോക്കി മനോഹരമാക്കാനുള്ള പ്ലാനിങ്ങുകൾ എക്ലിപ്സ് ദിവസത്തിന് മുൻപ് തന്നെ ലൊക്കേഷൻ സന്ദർശിക്കുന്നത് നന്നായിരിക്കും
ലൊക്കേഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്തതായി വേണ്ടത് ഉപകരണങ്ങൾ സെലക്ട് ചെയ്യുകയാണ്
Camera
Lens
Tripod
Solar filter
Trigger

എന്നിവയാണ് അത്യാവശ്യം വേണ്ടവ

കാമറ മാന്വൽ സെറ്റിങ്സ്റ്റിങ്സിൽ മാത്രം ഉപയോഗിക്കണം. കൂൾപിക്‌സ് പോലുള്ള ക്യാമെറകൾ ഉപയോഗിക്കുന്നവർ ബിൽഡ് ഇൻ ഫ്ലാഷ് ഓഫ് ചെയ്യാൻ മറക്കരുത്. ഒരു കാരണത്താലും വ്യൂ ഫൈൻഡറിൽ കൂടി നേരിട്ട് സൂര്യനെ നോക്കാൻ പാടില്ല . ലൈവ് വ്യൂ അല്ലെങ്കിൽ ഡിജിറ്റൽ വ്യൂ ഫൈൻഡറിൽ കൂടി ഫോക്കസിങ് കോമ്പോസിങ് ചെയ്യാവുന്നതാണ്.

1.കാമറ ബാറ്ററി ഫുൾ ചാർജിൽ ആയിരിക്കണം .

2.മെമ്മറി കാർഡിൽ  ഫോർമാറ്റ് ചെയ്തു എക്സ്ട്രാ മെമ്മറി കാർഡ് കൂടി കരുതുക.

3.ഫോർമാറ്റ് raw  ആയിരിക്കാൻ ശ്രദ്ധിക്കണം

4. Camera  bkt ബ്രാക്കറ്റ് ഫങ്ങ്ഷൻ ഉപയോഗിക്കുന്നത് നന്നായിരിക്കും.
കൂടുതൽ ഡീറ്റെയിൽസ് ഉള്ള ഇമേജ് കിട്ടുന്നതിന് ഇത് സഹായിക്കും.

അടുത്ത് ലെന്സ് ആണ്,
                                 ലെന്സ് തിരഞ്ഞെടുക്കുമ്പോൾ വൈഡ് ലെന്സ് ആണ് ഉപയോഗിക്കുന്നതെങ്കിൽ multiple exposure ഉപയോഗിച്ച് കൂടുതൽ മനോഹരമായ ചിത്രങ്ങൾ എടുക്കുവാൻ ശ്രമിക്കുക.
ടെലി ലെന്സ് ഉപയോഗിക്കുന്നവർ 400 മുതൽ 600 വരെയുള്ള ലെൻസുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും
പിന്നീട് combine  ചെയ്തു ഇമേജുകൾ ഉണ്ടാക്കുന്നവർക്കു വളരെ ഉപകാരപ്പെടും.

സൺ എക്ലിപ്സ് മാക്സിമം വലുതായി കിട്ടണം എന്നുള്ളവർക്കു മാക്സിമം 1200 mm വരെയുള്ള ലെൻസുകൾ
ഉപയോഗഇക്കാവുന്നതാണ്. ലെൻസുകൾ infinite സെറ്റ് ചെയ്യുന്നത് നന്നായിരിക്കും, ചിത്രങ്ങൾ മുന്നേ കൂട്ടി ട്രയൽ എടുക്കാൻ ശ്രമിക്കുക. 

ക്യാമറയുടെ histogram ഉപയോഗിച്ച് ലൈറ്റ് സെറ്റ് ചെയ്യാൻ ശ്രമിക്കണം 
ISO 400-500 സെറ്റ് ചെയ്താൽ എക്ലിപ്സ് ടൈമിൽ ISO adjustment ഒഴിവാക്കാം 
എക്ലിപ്സ് ടൈമിൽ ഷട്ടർ സ്പീഡ് മാത്രം അഡ്ജസ്റ്റ് ചെയ്യുന്നതായിരിക്കും കാമറ മൂവേമെന്റ് ഒഴിവാക്കാൻ അനുയോജ്യം 




 

No comments:

Post a Comment

Featured Post

Vishukani

  Kani Konna Kani Konna  is known as the Golden shower tree, and by other names.It is the National tree of Thailand, and its flowe...